അഡോണിസ്‌ 
(ലെബനീസ്‌ കവി)
മൊഴിമാറ്റം
വി.മുസഫര്‍ അഹമ്മദ്‌
സമകാലിക അറബി സാഹിത്യം
ലോക ചക്രവാളത്തിലേക്ക്‌

മുസഫര്‍ അഹമ്മദിന്റെ
കവിതാനിരീക്ഷണം
എഡിറ്റര്‍
നാസര്‍ കൂടാളി
ലേഔട്ട്
നസീര്‍ കടിക്കാട്
പുതുകവിത
പെരുന്നാള്‍ പതിപ്പ് 2009
അപകടം,മരത്തില്‍ ആണുങ്ങള്‍
Wednesday, September 16, 2009
ദോറിസ് സാഫി
(ഫലസ്തീനി)

പതുക്കെ ചുറ്റുപാടുകളുടെ
നിറങ്ങളുമുണ്ടായി.

അറിവ് അപകടമാണ്.

തന്നിലെ മ്രിഗത്തെ കാണ്ടുപിടിക്കാനാണ്
ശ്രമമെന്നു പറഞ്ഞവനോട്
അതിനെ പിടിച്ച് കെട്ടാമെന്ന്
പറഞ്ഞെങ്കിലും അവഗണിച്ച്
അവന്‍ കടന്നു പോയ്
സമയം ആക്ര്‌തി എന്നിവ മറി കടന്ന്
ശാഖകള്‍ നിറ്ഞ്ഞ് തുളുമ്പി
ഒരു കുഴലില്‍ തൂങ്ങി നിന്നാലെന്ന പോലെ.

ആ സമയമായപ്പോഴെക്കും ഇലകള്‍ തളിര്‍ത്തു
ഹേമന്തത്തില്‍ മഴയും സൂര്യനും ഇണചേരുമ്പോള്‍
നിര്‍ബന്ധമായതിനാല്‍.
എല്ലായിടത്തും തിരഞ്ഞുനോക്കിയങ്കിലും
അവനെ കാണാനായില്ല.
മറ്റൊരുത്തിയുമായി ഒരു കപ്പു ചായക്കു മേല്‍
സംസാരിച്ചു കൊണ്ടിരുന്നു.
കുട്ടികള്‍ വന്ന് കുറുക്കന്‍ കല്യാണം നടക്കുന്ന
മഴ നോക്കാന്‍ പറയും വരെ
മഴത്തുള്ളികള്‍ തുളുമ്പുന്ന
കുട്ടികളുടെ കണങ്കാലുകളില്‍
സൂര്യ വെളിച്ചം പ്രതിഫലിച്ചു.
പിന്നീടത് ചക്രവാളത്തിലേക്ക് മടങ്ങിപ്പോയി

ആ രാത്രി കുറുക്കന്‍ ചന്ദ്രന്റെ മഞ്ഞ രശ്മികള്‍
ചാരനെപ്പോലെ
മുഖം മറച്ച മുഖവുമായി എന്റെ ജനലില്പതിച്ചു.
അപ്പോള്‍ ആദ്യമായി അതിനെ തെരുവില്‍ കണ്ടതൊര്‍ത്തു.
കുട നിവര്‍ത്തിപ്പിടിച്ച അതിന്റെ ചുണ്ടുകള്‍
എന്നിലേക്കും എന്റേത് വായിലേക്കും കയറിപ്പോയി.
അവയുടെ അനന്തമായ അളവ് എന്നെ വിസ്മയിപ്പിച്ചു.
കുടിച്ചു വറ്റിക്കാന്‍പതിനായിരം സ്റ്റോക്കര്‍ വേണ്ടിവരും.
ജനലിലൂടെ നോക്കി മടുത്തപ്പോള്‍
രാത്രിയിലൂടെ നടക്കാന്‍ തുടങ്ങി.
മടുത്തപ്പോള്‍
രാത്രിയിലൂടെ നടക്കാന്‍ തുടങ്ങി.
ഓര്‍മ്മയില്‍
സൊഫയില്‍ അവന്‍ ദിനപത്രം
എടുക്കുന്നതും വെക്കുന്നതും
കപ്പുകള്‍ക്കും സോസറുകള്‍ക്കുമീടയിലൂടെ
ഉപ്പിനായ് നീളുന്ന അവന്റെ വിരലുകളും ഓര്‍ക്കും
വോള്‍ട്ടേജ് കമ്മിയില്‍ ദഹിക്കുന്ന
വീട്ടിലേക്ക് തിരിഞ്ഞ് നോക്കി.
പിഞ്ഞെ മാനത്തേക്ക് നോക്കി തന്നെ മഖമുയര്‍ത്തി.

ഈ നോട്ടം പതിഞ്ഞത് അവനിലായിരുന്നെങ്കില്‍
അവന്റെ ഭാവിയും വിധിയും
മറ്റൊന്നാകുമായിരുന്നു


 

 
3പ്രതികരണം:
 • Blogger കുഴൂര്‍ വില്‍‌സണ്‍

  നിന്റെ നാട് ഫലസ്തീന്. എന്റെ വീട് കുഴൂരില്‍ .

  എന്നാലും ഈ രാത്രിയില്‍ ഈ കവിത ഞാനെടുക്കുന്നു. ആരെങ്കിലും യുദ്ധത്തിനു വരുമോ ? വരട്ടെ.
  ഈ കവിതകള്ക്കുമേല്‍ നിറയെ ഉമ്മ വയ്ക്കുന്നു.

  ഉമ്മകളെ ആരു നിരോധിക്കും .

   
 • Blogger പാവപ്പെട്ടവന്‍

  മഴത്തുള്ളികള്‍ തുളുമ്പുന്ന
  കുട്ടികളുടെ കണങ്കാലുകളില്‍
  സൂര്യ വെളിച്ചം പ്രതിഫലിച്ചു.
  പിന്നീടത് ചക്രവാളത്തിലേക്ക് മടങ്ങിപ്പോയി
  എത്ര മനോഹരം ആ ബിംബങ്ങള്‍

   
 • Blogger Hashim...

  ആ സമയമായപ്പോഴെക്കും ഇലകള്‍ തളിര്‍ത്തു
  ഹേമന്തത്തില്‍ മഴയും സൂര്യനും ഇണചേരുമ്പോള്‍
  നിര്‍ബന്ധമായതിനാല്‍.
  എല്ലായിടത്തും തിരഞ്ഞുനോക്കിയങ്കിലും
  അവനെ കാണാനായില്ല.
  മറ്റൊരുത്തിയുമായി ഒരു കപ്പു ചായക്കു മേല്‍
  സംസാരിച്ചു കൊണ്ടിരുന്നു.
  കുട്ടികള്‍ വന്ന് കുറുക്കന്‍ കല്യാണം നടക്കുന്ന
  മഴ നോക്കാന്‍ പറയും വരെ
  മഴത്തുള്ളികള്‍ തുളുമ്പുന്ന
  കുട്ടികളുടെ കണങ്കാലുകളില്‍
  സൂര്യ വെളിച്ചം പ്രതിഫലിച്ചു.
  പിന്നീടത് ചക്രവാളത്തിലേക്ക് മടങ്ങിപ്പോയി

  ഇഷ്ടപ്പെട്ടു

   

Post a Comment

അറബ് കവിതകള്‍ >>
 


നയോമി ഷിഹാബ് നൈ
(ഫലസ്‌തീന്‍)
നതാലി ഹന്ദല്‍
(ഫലസ്‌തീന്‍)
ദുന്‍യാ മിഖായേല്‍
(ഇറാഖ്‌)
സുഹൈര്‍ ഹമ്മാദ്‌
(ഫലസ്‌തീന്‍)
ഹുല അല്‍ ദഗ്‌ഫാഗ്‌
(സൗദി)
ഥാനി അല്‍ സുവൈദി
(യു.എ.ഇ-റാസല്‍ഖൈമ)
സൈഫ്‌ അല്‍ റഹ്‌ബി
(ഒമാന്‍)
ദോറിസ് സാഫി
(ഫലസ്തീനി)