അഡോണിസ്‌ 
(ലെബനീസ്‌ കവി)
മൊഴിമാറ്റം
വി.മുസഫര്‍ അഹമ്മദ്‌
സമകാലിക അറബി സാഹിത്യം
ലോക ചക്രവാളത്തിലേക്ക്‌

മുസഫര്‍ അഹമ്മദിന്റെ
കവിതാനിരീക്ഷണം
എഡിറ്റര്‍
നാസര്‍ കൂടാളി
ലേഔട്ട്
നസീര്‍ കടിക്കാട്
പുതുകവിത
പെരുന്നാള്‍ പതിപ്പ് 2009
കവിത
Wednesday, September 16, 2009
നതാലി ഹന്ദല്‍
(ഫലസ്‌തീന്‍)

വിപ്രവാസി.
കല്ലില്‍ പണിത
അതിഥി.
സ്വര്‍ഗത്തിന്റെ
തൊണ്ടക്കും
ഞങ്ങളുടെ
ശബ്‌ദത്തിനും
ഇടക്കുള്ള
നേരിയ
അതിര്‍ത്തിരേഖ.

2
ഒലീവ്‌ ശാഖകള്‍
അണിഞ്ഞ്‌
വിള്ളല്‍ പുരട്ടിയ
സന്തോഷവുമായി
ഉറക്കമില്ലാത്ത
അനന്തരാത്രികളിലേക്ക്‌
കണ്ണും നട്ട്‌
ചേറും മണ്ണും
നിറഞ്ഞ്‌
ഞങ്ങള്‍ക്ക്‌
നഷ്‌ടപ്പെട്ട
നഗരങ്ങളുടെ
ചുമരുകള്‍.

3
ഓര്‍ത്ത്‌
നില്‍ക്കാമായിരുന്നു
മേഘങ്ങള്‍
നെടുകെ പിളരുമെങ്കില്‍.
ഗ്രാമങ്ങളിലും
നഗരങ്ങളിലും
പട്ടാളക്കാര്‍
വീടുകളിലും
സ്വപ്‌നങ്ങളിലും
ഭാവിയിലും
ഓര്‍മകളിലും
നെടുവീര്‍പ്പ്‌
നിറഞ്ഞ
പ്രാര്‍ഥനകളിലും
ബൂട്ടിട്ട്‌ ചവിട്ടുന്നു.
എല്ലാവരേയും
തടവുകാരാക്കിയ
കൈകളുടെ
വിടവ്‌ ഓര്‍ക്കുക.
ദുര്‍ബലഗാത്രമായ്‌
കവിത.
കുതിരകള്‍
അവയുടെ
രഹസ്യങ്ങള്‍
അടിയറവെക്കുമ്പോള്‍
നാം നമ്മില്‍ തന്നെ
കടന്നു കയറ്റക്കാരാകുന്നു.

4
നഷ്‌ടപ്പെട്ട
വിലാസങ്ങളോ
വിലാസം നഷ്‌ടപ്പെട്ടവരേയോ
കാത്തുനില്‍ക്കുന്നു.
മടങ്ങിപ്പോയവരേയോ
ഇന്നോ നാളെയോ
ഒരു പക്ഷെ ഇനിയൊരിക്കലും
വരാത്തവരേയോ കാത്ത്‌
നില്‍ക്കാനാണ്‌ വിധി.

5
രണ്ട്‌ പുള്ളിമാന്‍
സ്വപ്‌നങ്ങള്‍ക്കിടയില്‍
ശ്വാസം അടക്കിപ്പിടിച്ച്‌
കവിതയെ ചോദ്യം
ചെയ്‌ത്‌ നീ നിന്നു


 

 
1പ്രതികരണം:
  • Blogger Aardran

    പ്രിയ നതാലി,
    നിന്റെ കവിതയിലെ
    സങ്കടങ്ങള്‍ക്കു മുന്നില്‍
    രണ്ടു തുള്ളി
    കണ്ണുനീര്‍

     

Post a Comment

അറബ് കവിതകള്‍ >>
 


നയോമി ഷിഹാബ് നൈ
(ഫലസ്‌തീന്‍)
നതാലി ഹന്ദല്‍
(ഫലസ്‌തീന്‍)
ദുന്‍യാ മിഖായേല്‍
(ഇറാഖ്‌)
സുഹൈര്‍ ഹമ്മാദ്‌
(ഫലസ്‌തീന്‍)
ഹുല അല്‍ ദഗ്‌ഫാഗ്‌
(സൗദി)
ഥാനി അല്‍ സുവൈദി
(യു.എ.ഇ-റാസല്‍ഖൈമ)
സൈഫ്‌ അല്‍ റഹ്‌ബി
(ഒമാന്‍)
ദോറിസ് സാഫി
(ഫലസ്തീനി)