അഡോണിസ്‌ 
(ലെബനീസ്‌ കവി)
മൊഴിമാറ്റം
വി.മുസഫര്‍ അഹമ്മദ്‌
സമകാലിക അറബി സാഹിത്യം
ലോക ചക്രവാളത്തിലേക്ക്‌

മുസഫര്‍ അഹമ്മദിന്റെ
കവിതാനിരീക്ഷണം
എഡിറ്റര്‍
നാസര്‍ കൂടാളി
ലേഔട്ട്
നസീര്‍ കടിക്കാട്
പുതുകവിത
പെരുന്നാള്‍ പതിപ്പ് 2009
അറബി
Wednesday, September 16, 2009
നയോമി ഷിഹാബ് നൈ
(ഫലസ്തീന്‍)

ചിരിക്കുന്ന കണ്ണുകളുള്ള
ആ മനുഷ്യന്‍ പറഞ്ഞു
അറബിയില്‍ സംസാരിക്കും വരെ
വേദന എന്തെന്ന് നിനക്ക് മനസ്സിലാകില്ല.
തലയുടെ പിന്‍ഭാഗം കൊണ്ട് എന്തെങ്ങിലും ചെയ്യുവാന്‍.
അവിടെയാണ് അറബി സങ്കടങ്ങള്‍ ശേഖരിച്ചു വെച്ചിരിക്കുന്നത്‌.
അവിടെ ഭാഷ പിളരുന്നു.
ചരല്‍ക്കല്ലുകള്‍ വര്‍ഷിക്കുന്നു.
വിതുമ്പിക്കൊണ്ട്
ലോഹ ഗേറ്റില്‍ തല തള്ളിക്കരഞ്ഞു കൊണ്ട്.
ഒരിക്കല്‍ നിനക്കറിയാമോ
സ്വന്തം മുറിയിലേക്ക്
എപ്പോള്‍ വേണമെങ്ങിലും പ്രവേശിക്കാമായിരുന്നു.
അപരിചിതണ്ടേ വിവാചഖോഷങ്ങളില്‍

അകലെ നിന്നുയരുന്ന സംഗീതത്തിനു
ചെവിയോര്‍ക്കാംആയിരുന്നു.
നിന്ടെ ചര്മ്മതിനുള്ളിലെ കിണറുകളില്‍
മഴക്കുള്ളില്‍
നൂറായി പെരുകുന്ന നാവിനുള്ളില്‍,
എവിടെയും,
ഇപ്പോള്‍ എല്ലാം മാറിയിരിക്കുന്നു.
അയാള്‍ പറഞ്ഞു
പുറത്തു മഞ്ഞു പെയ്യുന്നത് നിന്നു.
മഞ്ഞു അപൂര്‍വ്വമായി പെയ്യുന്നത്.
നമ്മുടെ ദിവസങ്ങള്‍ നിശ്ചലം, ചാരനിരമാര്‍ന്നത്‌.
വേദനക്ക് നാവില്ലെന്നാണ് ഞാന്‍ കരുതിയത്‌.
അതോ ഓരോ നാവും മികച്ച പരിഭാഷകനോ.
എന്റെ ലജ്ജ സമ്മതിക്കുന്നു,
അറബിയില്‍ തപ്പിത്തടയുന്നു.
നെയ്യാനറീയാത്ത നെയ്തുകാരനെപ്പോലെ
എനിക്ക് അനുഗ്രഹങ്ങ്\ളില്ല, ശബ്ദം മാത്രം,
അനുഭൂതിയില്ല,
അയാളുടെ ചുമലിലൂടെ ഞാന്‍ മറ്റാരെയോ തിരഞ്ഞു.
എനിക്കെഴുതാന്‍ വയ്യെന്ന് പറഞ്ഞു
മരിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തിനെ ഓര്‍ത്തു.
അവള്‍ക്കു പകര്‍ന്നു നല്‍കേണ്ടത് ഏത് വ്യാകരണമാണ്.
ഞാനയാളുടെ കയ്യില്‍ തൊട്ടു (മധ്യപൌരസ്ത്യ ദേശത്ത് ചെയ്യാറില്ലാത്തത്)
ഞാനതില്‍ ജോലി ചെയ്യും,
ദുഃഖത്തോടെ,
അതിനിടെ വേദനയോ
എന്ന് വിളിച്ചു ചോദിച്ച്
ഒരു ടാക്സി തെരുവില്‍ വന്നു നിന്നു.
എല്ലാ ഭാഷയിലും വേദന എന്ന് പറഞ്ഞു
അതിന്ടെ വാതിലുകള്‍ തുറന്നിട്ടു.


 

 
0പ്രതികരണം:

Post a Comment

അറബ് കവിതകള്‍ >>
 


നയോമി ഷിഹാബ് നൈ
(ഫലസ്‌തീന്‍)
നതാലി ഹന്ദല്‍
(ഫലസ്‌തീന്‍)
ദുന്‍യാ മിഖായേല്‍
(ഇറാഖ്‌)
സുഹൈര്‍ ഹമ്മാദ്‌
(ഫലസ്‌തീന്‍)
ഹുല അല്‍ ദഗ്‌ഫാഗ്‌
(സൗദി)
ഥാനി അല്‍ സുവൈദി
(യു.എ.ഇ-റാസല്‍ഖൈമ)
സൈഫ്‌ അല്‍ റഹ്‌ബി
(ഒമാന്‍)
ദോറിസ് സാഫി
(ഫലസ്തീനി)